വീണമീട്ടുമെന്‍ രാഗകോകിലെ
സാന്ത്വനമായ് നീവന്നു ചേരുമോ
ശ്യാമമേഘമെന്‍ ചാരെയാകവേ
പെയ്തോഴിഞ്ഞിടാന്‍ കാത്തു നില്‍ക്കുന്നു.
സാന്ത്വനമായ് നീവന്നു ചേരുമോ
ശ്യാമമേഘമെന്‍ ചാരെയാകവേ
പെയ്തോഴിഞ്ഞിടാന്‍ കാത്തു നില്‍ക്കുന്നു.
മനസ്സിലാകവേ തളിര്‍ത്ത മാതളം
വിടര്‍ത്തി നിൽക്കുന്നു നിനക്കുവേണ്ടി.
തെളിച്ചകൊമ്പിലെ പൂങ്കുയില്‍ പോലും
പടര്‍ത്തി മധുരമായ് മോഹരാഗങ്ങള്‍.
വിടര്‍ത്തി നിൽക്കുന്നു നിനക്കുവേണ്ടി.
തെളിച്ചകൊമ്പിലെ പൂങ്കുയില്‍ പോലും
പടര്‍ത്തി മധുരമായ് മോഹരാഗങ്ങള്‍.
കടമെടുത്തു ഞാന്‍ പ്രസന്നഭാവങ്ങള്‍
വിരിച്ചു മുന്നിലായ് ചിരിച്ചു നില്ക്കവേ
കലര്‍ത്തി കണ്‍കളില്‍ നിറച്ചഛായത്താല്‍
ഉറച്ചുപോകുമീ മോഹ ചിത്രവും.
വിരിച്ചു മുന്നിലായ് ചിരിച്ചു നില്ക്കവേ
കലര്‍ത്തി കണ്‍കളില്‍ നിറച്ചഛായത്താല്‍
ഉറച്ചുപോകുമീ മോഹ ചിത്രവും.
നിനവിലെപ്പോഴും നിന്‍ തുടുത്ത ഭാവങ്ങള്‍
ഏന്റെ കനവിലാകവേ വരണ്ടഭൂമിയും
കുളിര്‍ന്ന മഴയുടെ തളിര്‍ത്ത ചില്ലയില്‍
കൂടുകൂട്ടുമെന്‍ ലാസ്യ ചിന്തയും.
ഏന്റെ കനവിലാകവേ വരണ്ടഭൂമിയും
കുളിര്‍ന്ന മഴയുടെ തളിര്‍ത്ത ചില്ലയില്‍
കൂടുകൂട്ടുമെന്‍ ലാസ്യ ചിന്തയും.
വിവശയായി നീയരികില്‍ നില്ക്കവേ
തരിച്ചകൈകള്‍ ഞാനടക്കി വെച്ചതും
പിന്നെ കൊരുത്തകൈകള്‍ പിരിച്ചിടുമ്പോള്‍
പെരുത്ത കണ്ണുനീര്‍ വിതുംമ്പി വന്നതും.
തരിച്ചകൈകള്‍ ഞാനടക്കി വെച്ചതും
പിന്നെ കൊരുത്തകൈകള്‍ പിരിച്ചിടുമ്പോള്‍
പെരുത്ത കണ്ണുനീര്‍ വിതുംമ്പി വന്നതും.
പ്രണയപുഷ്പ്പമേ നിന്റെ ചുമന്നയിതളിലെ
മധുകണമെന്നും ഏനിയ്കതോര്‍ക്കവേ
മനസ്സില്‍നിറയുമനുഭൂതിയാലെപ്പോഴും
അടഞ്ഞുപോകുമെന്‍ മിഴികളാകവേ.
മധുകണമെന്നും ഏനിയ്കതോര്‍ക്കവേ
മനസ്സില്‍നിറയുമനുഭൂതിയാലെപ്പോഴും
അടഞ്ഞുപോകുമെന്‍ മിഴികളാകവേ.
=============മുരളീഅമ്മൂമ്മക്കാവ്===
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ