2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ഒരു ഗാനം


നീലനിലാവിന്റെ പാലാഴിക്കടവത്ത്
കിനാവില്‍ കുളിച്ചുഞാന്‍ വന്നനേരം
കാതരമേതോ രാഗത്തിന്‍ ശീലുകള്‍
പാടികൊതിപ്പിച്ചു ലാസ്യയായ്നീ
(നീലനിലാവിന്റെ...
നീലാംബരത്തിലെ വെള്ളിനക്ഷത്രമായ്
മിന്നിത്തിളങ്ങി നീനിന്നനേരം
ജീവിത സാഫല്യമെന്നു മോഹിച്ചു
ആലസ്യമോടെ നിന്നരികിലെത്തി
(നീലനിലാവിന്റെ...
പാതിരാപൂവിന്റെ ഉന്മത്തഗന്ധത്താല്‍
പാതി മയങ്ങി കിടന്നയെന്നേ...
മടിയില്‍കിടത്തി തലോടിയുറക്കി
ഇരുളിലേക്കെങ്ങു നടന്നുപോയ്‌ നീ
(നീലനിലാവിന്റെ...
===========മുരളിഅമ്മൂമ്മകാവ്=====

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ